Ticker

6/recent/ticker-posts

Header Ads Widget

PUBGM BAN- പബ്‌ജി മൊബൈൽ നിരോധിക്കുമോ?അറിയേണ്ടതെല്ലാം

ഇന്ത്യ ഗവണ്മെന്റ് പബ്‌ജി ഉൾപ്പെടെ 275ഓളം ആപ്പുകൾ നിരോധിക്കാൻ ഒരുങ്ങുന്നു എന്ന കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലോ?


    ടിക്ടോക് ഉൾപ്പെടെ 59 ആപ്പുകൾ ഇന്ത്യ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും നിരോധിച്ചത് ഇന്ത്യൻ സാമൂഹ്യ മാധ്യമ രംഗം ഞെട്ടലോടെയാണ് കണ്ടത്.അത്തരം ആപ്പുകളുടെ ഡാറ്റ മോഷണവും അനാവശ്യ പെർമിഷൻ ചോദിക്കലുമാണ് അവർക്ക് തന്നെ വിനയായത്.ഇപ്പോഴിതാ വീണ്ടും ആപ്പ് നിരോധനം വരുന്നു.മേൽപറഞ്ഞ 59 ആപ്പുകളുടെ ചൈനീസ് ക്ലോണുകളെയും നിരോധിച്ചിരിക്കുന്നു.കൂടാതെ പബ്‌ജി മൊബൈൽ,അലിഎക്സ്പ്രസ് ,വിവിധ Mi ആപ്പുകൾ തുടങ്ങി കുറെ ആപ്പുകൾ നിരോധിക്കാൻ ഒരുങ്ങുന്നുണ്ട്.പബ്‌ജി നിരോധിക്കുമോ ഇല്ലയോ എന്നതിനുള്ള സാധ്യതകൾ നമുക്ക് പരിശോധിക്കാം

പബ്‌ജിയെക്കുറിച്ച്..

2017 ന്റെ അവസാനപാദത്തിൽ സൗത്ത് കൊറിയൻ ഗെയിം ഡെവലപ്മെന്റ് കമ്പനി ആയ ബ്ലൂഹോൾ ഗെയിംസ് നിർമ്മിച്ച battle royale ഗെയിം ആണ് പബ്‌ജി.variety കൊണ്ടും,ഗെയിംപ്ലേ കൊണ്ടും ആൾക്കാരെ ആകർഷിച്ച പബ്‌ജി ഗെയിമിംഗ് രംഗത്ത് വൻ കുതിപ്പാണ് നടത്തിയത്. PC ഗെയിമിംഗ് രംഗത്തു ചുവടുറപ്പിച്ച പബ്‌ജി ,പിന്നീട് ആൻഡ്രോയിഡ്,iOS,XBox One,PS4,Stadia പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിത്തുടങ്ങി.

പബ്‌ജി ചൈനീസ് ആപ്പ് ആണോ?

കാര്യം പബ്‌ജി PC ചൈനീസ് അല്ലെങ്കിലും ,പബ്‌ജി മൊബൈൽ ഡെവലപ്പ് ചെയ്തത് ചൈനീസ് ഗെയിമിംഗ് കമ്പനി ആയ Tencent games ആണ്.PUBG PC ഇറങ്ങിയതിന് ശേഷം ചൈനീസ് ഗവണ്മെന്റ് ഗെയിം നിരോധിക്കുകയുണ്ടായി.അതിനാൽ,ചൈനീസ് കമ്പനി ആയ Tencent Games ഒറിജിനൽ ഗെയിമിൽ ചില മാറ്റങ്ങൾ വരുത്തിയതിന് ശേഷം ചൈനയിൽ റിലീസ് ചെയ്യുകയുണ്ടായി.അതിന്റെ ചുവടുപിടിച്ച് Android പ്ലാറ്റ്ഫോമിൽ പബ്‌ജി റിലീസ് ചെയ്യാൻ തീരുമാനിക്കുകയും 2018ൽ റിലീസ് ചെയ്യുകയും ചെയ്തു.ചൈനീസ് വേർഷനും ഗ്ലോബൽ വേർഷനും Tencent Games പുറത്തിറക്കി.അത് വൻ വിജയം ആയിരുന്നു.വളരെയധികം ലാഭം കമ്പനി ഉണ്ടാക്കുകയും ചെയ്തു.നിലവിൽ Tencent Games ന് ബ്ലൂഹോൾ ഗെയിംസിൽ ഷെയർ ഉണ്ട്

പബ്‌ജി മൊബൈൽ നിരോധിക്കുമോ?

രാജ്യസുരക്ഷയും ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയെയും ബാധിക്കുന്ന ഏതൊരു ആപ്പും നിരോധിക്കപ്പെടാവുന്ന സാഹചര്യമാണ് ഇപ്പൊ നിലനിൽക്കുന്നത്.പ്രത്യേകിച്ചും അതിർത്തിയിലെ സാഹചര്യം എല്ലാവരും ദിനംപ്രതി വായിച്ചറിയുന്നുണ്ടാവുമല്ലോ.അതിനാൽ ഇന്ത്യൻ ഗവണ്മെന്റ് വിശദമായി ഇത്തരം ആപ്പുകളെ പരിശോധിക്കുകയും അതിനെ തുടർന്ന് പ്രശ്നങ്ങൾ കണ്ടെത്തിയാൽ നിരോധനം നേരിടേണ്ടി വരും എന്നതാണ് വാസ്തവം.നിലവിൽ പബ്‌ജി വിവരം ചോർത്തുന്നു എന്ന വാദത്തിന് അടിസ്ഥാനമൊന്നും തന്നെ ഇല്ല.വിശദമായ പരിശോധന നേരിടും എന്നതൊഴിച്ചാൽ പബ്‌ജി മൊബൈലിന് നിലവിൽ ഭീഷണികൾ ഒന്നും തന്നെ ഇല്ല.

പക്ഷെ.

ചൈനീസ് ആപ്പുകളെ കണ്ണടച്ചു നിരോധിക്കാൻ ആണ് ഗവണ്മെന്റ് തീരുമാനം എങ്കിൽ പബ്‌ജി മൊബൈൽ നിരോധനം നേരിട്ടേക്കാം.ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന മൊബൈൽ ഗെയിം എന്ന നിലയിൽ പബ്‌ജിയെ നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് മുന്നിട്ടിറങ്ങില്ല എന്ന് നമുക്ക് ഉറപ്പിക്കാൻ കഴിയില്ല.ചൈന വിരുദ്ധ വികാരം കത്തി നിൽക്കുന്ന സാഹചര്യം ആയതിനാൽ വരുന്നത് വഴിക്ക് വെച്ച് കാണേണ്ടി വരും എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ്.ടിക്ടോക്കിന് പറ്റിയത് നമ്മൾ കണ്ടതാണ്.ഉടമകളായ bytedance ചൈനയിൽ നിന്നും പിൻവാങ്ങി അമേരിക്കയിലും UK യിലുമായി പ്രവർത്തിക്കാൻ തീരുമാനിച്ചതും ഈ ഇന്ത്യൻ മാർക്കറ്റിന്റെ ആവശ്യം ഒന്നുകൊണ്ടു തന്നെയാണ്.നിരോധനം നേരിട്ടാൽ Tencent games സിംഗപ്പൂരിലോ Taiwan ലോ മറ്റ്‌ രാജ്യങ്ങളിലോ headquarters തുടങ്ങി വീണ്ടും ഇന്ത്യയിൽ തിരിച്ചു വരാനുള്ള സാധ്യതകളും ഉണ്ട്.

എന്തായാലും തൽക്കാലം പബ്‌ജി മൊബൈൽ നിരോധിക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം!

നിരോധനം ഇല്ല !?

ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചു ഗെയിം നിർമാതാക്കളായ  Tencent  Games പബ്‌ജി മൊബൈലിന്റെ  Terms and conditions ,പ്രൈവസി പോളിസി ഒക്കെ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു.ഇന്ത്യയിലെ പബ്‌ജി മൊബൈൽ  ഉപയോക്താക്കൾക്ക്  പ്രശ്നമുണ്ടാകാത്ത  രീതിയിൽ  അവർ അവരുടെ ഗെയിമിംഗ് സെർവറുകൾ യൂറോപ്പിലെ നെതര്ലന്ഡ്സിലും ഇന്ത്യയിലുമായിട്ട് സ്ഥാപിക്കാമെന്നും tencent ഗെയിംസ് ചൈനയിലെ പബ്‌ജിമൊബൈൽ   ഉടമസ്ഥത  തായ്‌ലൻഡ് ആസ്ഥാനമാക്കി എന്നും അറിയുന്നു.അതിനാൽ ഇന്ത്യയിലെ പബ്‌ജി മൊബൈൽ പ്രേമികൾ വിഷമിക്കേണ്ട അവസ്ഥ ഉണ്ടാകില്ല എന്നാണു ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Post a Comment

0 Comments