Ticker

6/recent/ticker-posts

Header Ads Widget

The Ultimate Broadband Comparison - ഏത് ബ്രോഡ്ബാൻഡ് എടുക്കണം? | Tech Support

     പലപ്പോഴായി ഫെയ്സ്ബുക്ക് /വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കണ്ടുവരുന്ന ഒരു പ്രധാന ചോദ്യമാണ് "ഏത് ബ്രോഡ്ബാൻഡ് തിരഞ്ഞെടുക്കണം" എന്നത്. അങ്ങനെയാണ് അതിനെപ്പറ്റി ഒരു പോസ്റ്റ് ഇടാം എന്ന് തീരുമാനിച്ചത് .


     2G യിൽ നിന്നും 3G യിലേക്കും,4Gയിലേക്കും ഇപ്പൊ 5G യുടെ വാതിൽക്കലും നമ്മൾ എത്തി നിൽക്കുന്നു. ഒരു പരിധിവരെ മൊബൈൽ കണക്ഷനുകൾക്ക് നൽകാനാവാത്ത ക്വാളിറ്റിയും സ്ഥിരതയും നൽകാൻ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കാകും. BSNL ബ്രോഡ്ബാൻഡിനെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. നമ്മുടെ ലാൻഡ് ഫോണിൽ നിന്നും കണക്ഷൻ എടുത്ത് ADSL മോഡം വഴി ഇൻറർനെറ്റ് കണക്ഷൻ കൊടുക്കുക എന്നതായിരുന്നു സ്ഥിരമായി ചെയ്തുവന്നിരുന്ന ഒരു രീതി. പിന്നെ ഉണ്ടായിരുന്നത് കേബിൾ ടിവി യിലെ Co-axial കേബിളിൽ കൂടി ഇൻറർനെറ്റ് നൽകുന്ന രീതി ആയിരുന്നു. ഈ രണ്ടു വഴികളിൽ കൂടിയും കിട്ടുന്ന ഇന്റർനെറ്റിന്‌ പൊതുവേ സ്പീഡ് നന്നേ കുറവായിരിക്കും.അതിന്റെ പ്രധാന കാരണം ഇതിലെ കേബിളുകളിൽ ഉപയോഗിച്ചിരിക്കുന്ന copper ആണ്.അതിനാൽ Network Delay യും കൂടുതലായിരിക്കും. ഇതിനെല്ലാം ഒരു മാറ്റം വരുന്നത് FTTH (ഫൈബർ ടു ദി ഹോം) ന്റെ വരവോട് കൂടിയാണ്. മറ്റൊരു തരം ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ പോലും കിട്ടാൻ പറ്റാത്ത സ്പീഡും ക്വാളിറ്റിയും ഫൈബർ കണക്ഷനുകളിൽ നിന്നും കിട്ടുന്നതുകൊണ്ട് തന്നെയാണ് ഇപ്പോൾ എല്ലാവരും ഫൈബർ prefer ചെയ്യുന്നതും. 

 ഇന്ത്യാമഹാരാജ്യത്ത് ഒരുപാട് FTTH സർവീസ് നൽകുന്ന കമ്പനികളുണ്ട്.എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ വിരലിൽ എണ്ണാവുന്ന കമ്പനികൾ ഇപ്പൊ FTTH സേവനങ്ങൾ നൽകി വരുന്നുണ്ട്.അവയെ ഡീറ്റൈൽ ആയി നമുക്ക് ഈ പോസ്റ്റിൽ പരിശോധിക്കാം.അവയുടെ പ്ലാനുകളും നിങ്ങളുടെ സ്ഥലത്ത് സേവനങ്ങൾ ലഭ്യമാണോ എന്നും പരിശോധിക്കാം. 
എല്ലാ ബ്രോഡ്ബാൻഡ് ദാതാക്കളും രണ്ടു രീതിയിലാണ് പ്ലാനുകൾ അവതരിപ്പിക്കുക. ഒന്ന് ട്രൂലി അൺലിമിറ്റഡ് പ്ലാനുകളും (Truly Unlimited) മറ്റൊന്ന് FUP(ഫെയർ യൂസേജ് പോളിസി) പ്ലാനുകളും. 
ട്രൂലി അൺലിമിറ്റഡ് പ്ലാനുകളിൽ പരിധി ഇല്ലാത്ത ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭ്യമാണ്.എന്നാൽ FUP പ്ലാനുകളിൽ ഒരു limit ഉണ്ടായിരിക്കും.കേരളത്തിൽ 100GB മുതൽ 1000GB+ വരെ പ്ലാനുകൾ ലഭ്യമാണ്.ഈ limit കഴിഞ്ഞാൽ സ്പീഡ് കുറയും.അപ്പൊ നമ്മുടെ ആവശ്യം നോക്കി വേണം നമുക്ക് വേണ്ട പ്ലാനുകൾ തിരഞ്ഞെടുക്കാൻ.10Mbps മുതൽ 1Gbps വരെയുള്ള സ്പീഡുകളിൽ ഇവയൊക്കെ ലഭ്യമാണ്. 


കേരളത്തിലെ പ്രമുഖ ബ്രോഡ്ബാൻഡ് സേവനദാതാക്കൾ

  1. കേരളാവിഷൻ ബ്രോഡ്ബാൻഡ് 
  2. റെയിൽവയർ ബ്രോഡ്ബാൻഡ് 
  3. BSNL ഭാരത് ഫൈബർ 
  4. ജിയോ ഫൈബർ 
  5. ഏഷ്യാനെറ്റ് ഫൈബർനെറ്റ് 
  6. ഡെൻ ബ്രോഡ്ബാൻഡ് 
  7. D-Wan ബ്രോഡ്ബാൻഡ് 
  8. എയർടെൽ എക്‌സ്-സ്‌ട്രീം ബ്രോഡ്ബാൻഡ് 


1.കേരളാവിഷൻ ബ്രോഡ്ബാൻഡ്. 

    കേരളത്തിലെ ഏറ്റവും പോപ്പുലർ ആയതും, ലഭ്യത കൊണ്ട് ഒന്നാമത് നിൽക്കുന്നതും കേരളാവിഷൻ ബ്രോഡ്ബാൻഡ് തന്നെയാണ്. കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള കേബിൾ ടിവി ഓപ്പറേറ്റർമാരെ സംയോജിപ്പിച്ചു നടത്തിയ ഈ പദ്ധതി ഒരു വൻ വിജയമായിരുന്നു. കേബിൾ ടീവി ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. പല സ്പീഡുകളിലുള്ള അടിപൊളി പ്ലാനുകളും ഇവർ നൽകുന്നു. പ്ലാനുകളുടെ വിലയും മറ്റുള്ളവയെ അപേക്ഷിച്ചു കുറവാണ്. ആകർഷകമായ പ്ലാനുകൾ ലഭ്യമാണെങ്കിലും ലൊക്കേഷൻ അനുസരിച്ചു സ്പീഡിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ചില സ്ഥലങ്ങളിൽ സ്പീഡ് വളരെ കുറവാണെന്ന് പരാതി വ്യാപകമായി ഉയരുന്നുണ്ട്. അതിനാൽ നിങ്ങളുടെ നാട്ടിലെ കേബിൾ ടീവി ഓപ്പറേറ്ററുമായും നാട്ടിലെ മറ്റു കേരളാവിഷൻ ഉപഭോക്താക്കളോടും ഒന്ന് ചോദിക്കുന്നത് നന്നായിരിക്കും. 

പ്ലാനിനെ കുറിച്ചുള്ള വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

**ലോക്ക്ഡൗൺ കാരണം മോഡം ലഭ്യത കുറവായതിനാൽ പുതിയ കണക്ഷനുകൾക്ക് കാത്തിരിക്കേണ്ടി വരും. 


2.റെയിൽവയർ ബ്രോഡ്ബാൻഡ് 

    ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള റെയിൽടെൽ ആണ് ഈ സേവനം നൽകുന്നത്.ഏറ്റവും മികച്ച പ്ലാനുകളും Data carry forward ഓപ്‌ഷനും നൽകുന്ന ഒരു ബ്രോഡ്ബാൻഡ് ദാതാവാണ് റെയിൽവയർ. ലാറ്റൻസി (ഒരു ഡാറ്റക്ക് വേണ്ടി നിർദേശം നൽകിയാൽ തിരിച്ചുവരാൻ എടുക്കുന്ന സമയം) വളരെ കുറവാണ് എന്നതാണ് മറ്റ്‌ ബ്രോഡ്ബാന്റുകളിൽ നിന്ന് റെയിൽവയറിനെ വ്യത്യസ്തമാക്കുന്നത്. നല്ലൊരു ഗെയിമർ ആണ് നിങ്ങളെങ്കിൽ തീർച്ചയായും prefer ചെയ്യേണ്ടതാണ് ഇത്. മികച്ച സേവനം നൽകുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവരിൽ ഒന്നാണ് റെയിൽവയർ.നഗരപ്രദേശങ്ങളിൽ ലഭ്യമാണ്. 

പ്ലാനുകളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
കണക്ഷൻ എടുക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


3.BSNL ഭാരത് ഫൈബർ

    പഴയ ADSL മോഡവും സ്പീഡ് ഇല്ലാത്ത നെറ്റും കസ്റ്റമർ കെയറിലെ മോശം സ്വഭാവവും ആയിരുന്നു BSNL നെ നമ്മളിൽ നിന്നും അകറ്റിയ പ്രധാന കാര്യം.എന്നാൽ അടിമുടി മാറ്റവുമായിട്ടാണ് ഇപ്പോൾ BSNL ഭാരത് ഫൈബർ വന്നിരിക്കുന്നത്.വളരെ മികച്ച സ്പീഡും Network Consistency യും BSNL ഭാരത് ഫൈബർ നൽകുന്നു.നഗരപ്രദേശങ്ങളിലും ചില ഗ്രാമപ്രദേശങ്ങളിലും ഭാരത് ഫൈബർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മറ്റ് ബ്രോഡ്ബാൻഡ് പ്ലാനുകളെ അപേക്ഷിച്ച് അൽപ്പം വില കൂടുതലാണെങ്കിലും. തീർച്ചയായും prefer ചെയ്യാവുന്ന ഒന്ന്. 

റെയിൽവയർ കഴിഞ്ഞാൽ അടുത്ത ചോയ്സ് ഇതാണ്.കൊച്ചി പഴയ കൊച്ചിയാണെങ്കിലും BSNL പഴയ BSNL അല്ല. 

രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക


4.ജിയോ ഫൈബർ

    വൻ ഹൈപ്പിൽ വന്ന ജിയോയുടെ സ്വന്തം ബ്രോഡ്ബാൻഡ് സേവനം. മിനിമം സ്പീഡ് 100 Mbps മുതൽ 1Gbps വരെ സ്പീഡ് ലഭിക്കുന്ന ജിഗാഫൈബർ സാങ്കേതിക വിദ്യയാണ് ജിയോയിൽ ലഭിക്കുക. മറ്റ് സേവനദാതാക്കളെ അപേക്ഷിച്ചു കാശ് കൂടുതൽ കൊടുക്കേണ്ടിവരും എന്നതും കൂടാതെ എല്ലായിടത്തും നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതുമാണ് പ്രശ്നങ്ങൾ. അവരുടെ പ്ലാറ്റഫോമിൽ IPTV   പോലുള്ള ഒട്ടനവധി സേവനങ്ങളും നൽകി വരുന്നുണ്ട്. 
നിലവിൽ നഗരപ്രദേശങ്ങളിൽ ഉള്ളവർക്ക് മാത്രമേ കണക്ഷൻ എടുക്കാൻ സാധിക്കുകയുള്ളു.മറ്റുള്ളവർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും . 

രജിസ്ട്രേഷനും പ്ലാൻ വിവരങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക 


5.ഏഷ്യാനെറ്റ് ഫൈബർനെറ്റ്

    പണ്ടുമുതലേ,ഒരുപക്ഷെ BSNL പോലെ തന്നെ നമുക്ക് പരിചിതമാണ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്. കേബിൾ വഴിയുള്ള കണക്ഷനും ഫൈബർ കണക്ഷനും അവർ നൽകി വരുന്നു. മികച്ച സ്പീഡും നിലവാരവും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. 200 Mbps വേഗത വരെ ലഭ്യമാണ്. എന്നിരുന്നാലും കണക്ഷൻ പ്രശ്നങ്ങൾ വളരെയധികം ഉള്ളതിനാലും ഉപഭോക്തരിൽ നിന്നും നിരന്തരം പരാതികൾ ഉയരുന്നതിനാലും റെക്കമെന്റ് ചെയ്യുന്നില്ല. 


6.ഡെൻ ബ്രോഡ്ബാൻഡ്

    ഇന്ത്യയിലെ തന്നെ പ്രമുഖ നഗരങ്ങളിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകിവരുന്നു. 100 Mbps വേഗത വരെ ഇവർ ഓഫർ ചെയ്യുന്നുണ്ട്. കേരളത്തിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സേവനങ്ങൾ ലഭ്യമാണ്. 
തിരുവനന്തപുരം,ആലപ്പുഴ,കോട്ടയം,എറണാകുളം,പാലക്കാട്,മലപ്പുറം,കണ്ണൂർ ജില്ലകളിൽ ലഭ്യം. പ്ലാനുകൾ മികച്ചതാണ്. 

രജിസ്‌ട്രേഷനും പ്ലാൻ വിവരങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക


7.D-Wan ബ്രോഡ്ബാൻഡ്

    കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത ബ്രോഡ്ബാൻഡ് സേവനദാതാവാണ് D-wan.10Mbps മുതൽ 1Gbps വരെ വേഗതയുള്ള പ്ലാനുകൾ ഇവർ നൽകുന്നുണ്ട്.താരതമ്യേന നല്ല പ്ലാനുകൾ ലഭ്യമാണ്. 

രജിസ്‌ട്രേഷനും പ്ലാൻ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക 


8.എയർടെൽ എക്‌സ്-സ്‌ട്രീം ബ്രോഡ്ബാൻഡ്

    എയർടെലിന്റെ സ്വന്തം ബ്രോഡ്ബാൻഡ് സർവീസ് ആണ് X -stream. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമേ ഇവരുടെ സേവനം ലഭ്യമായിട്ടുള്ളൂ. പ്ലാനുകൾ ഒട്ടും ലാഭകരമല്ല എന്നതൊഴിച്ചാൽ സ്പീഡിന്റെ കാര്യത്തിലും Network consistency-യും latency-യും മറ്റുള്ള ബ്രോഡ്ബാൻഡ് സർവീസുകളോട് കിടപിടിക്കുന്നതാണ്. 

ലഭ്യത കുറവായതിനാൽ റെക്കമെന്റ് ചെയ്യുന്നില്ല. 


തീരുമാനം?

കേരളത്തിലെ ഏതാനും പ്രമുഖ ബ്രോഡ്ബാൻഡ് സേവനദാതാക്കളെ നമ്മൾ പരിചയപ്പെട്ടല്ലോ. ഒരുപാട് local internet providers നിങ്ങളുടെ നാട്ടിൽ ഉണ്ടാവാം .എന്നിരുന്നാലും ഈ ഫൈബർ കണക്ഷനുകൾ നൽകുന്ന സ്പീഡും low latency യും നെറ്റ്‌വർക്ക് consistency-യും നൽകാൻ ഇവർക്ക് സാധിക്കാറില്ല. 

ഇപ്പൊ ഓൺലൈൻ ക്ലാസ്സുകളുടെ കാലമാണല്ലോ.അതിനു ഒരു 10Mbps/20Mbps ന്റെ stable ആയിട്ടുള്ള കണക്ഷൻ മതിയാകും.യൂട്യൂബ് വീഡിയോകൾ ,ഫയലുകൾ ഒക്കെ അപ്‌ലോഡ് / ഡൗൺലോഡ് ചെയ്യാനും 50Mbps മുതൽ മുകളിലോട്ട് ഉള്ള പ്ലാനുകൾ അനുയോജ്യമായിരിക്കും. 

ഫൈബർ സേവന ദാതാക്കളുടെ ലഭ്യത ആണ് പൊതുവെ ഒരു പ്രശ്നമായി വരാറുള്ളത്.എന്നാലും ഈ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ വെച്ച് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ബ്രോഡ്ബാൻഡ് തിരഞ്ഞെടുക്കാൻ സഹായകമാകുമെന്ന് വിശ്വസിക്കുന്നു.നന്ദി. 



ഈ പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾ കമന്റായി രേഖപ്പെടുത്താവുന്നതാണ് 

Post a Comment

5 Comments

  1. ഞാൻ ഡി-വാൻ ആണ് ഉപയോഗിക്കുന്നത് , നല്ല സർവീസ് ആണ്

    ReplyDelete
    Replies
    1. സ്ഥലം എവിടെയാണ് ബ്രോ?

      Delete