Ticker

6/recent/ticker-posts

Header Ads Widget

WhatsApp Hack-സുരക്ഷിതരാണോ നിങ്ങൾ??


    സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്.    എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉള്ളതുകൊണ്ടുതന്നെ ഏറ്റവും ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോമായാണ് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് അറിയപ്പെടുന്നത്. എന്നിരുന്നാലും ഈ അടുത്ത കുറച്ചു ദിവസങ്ങളിലായി വ്യാപകമായി വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം ഒരുപാട് ആളുകളുടെ വാട്ട്സ്ആപ് പ്രൊഫൈൽ പിക്ചർ അവർ അറിയാതെ തന്നെ ഹാക്ക് ചെയ്‌ത് അശ്ളീല ഫോട്ടോ ഇടുകയും ചെയ്തു... എത്രയൊക്കെ സേഫ്റ്റി ഉണ്ടെന്ന് പറഞ്ഞിട്ടും ഇങ്ങനെ ഹാക്ക് ചെയ്യപ്പെടുന്നത് ഗൗരവമേറിയ ഒരു സംഗതി തന്നെയാണ്. ഇങ്ങനെയൊക്കെ ആണെൽ കൂടി നമ്മുടെ ഉപയോഗം കൂടുന്നു എന്നല്ലാതെ കുറയാൻ പോകുന്നില്ല ഒരിക്കലും...

ഈ അവസരത്തിൽ  എങ്ങനെ  ഒരു പരിധിവരെ വാട്ട്സ്ആപ്പ് സുരക്ഷിതമായി ഉപയോഗിക്കാം  എന്ന് കൂടി പരിശോധിക്കാം ....

This is above and beyond Whatsapp built-in end-to-end encryption features. It is enabled by default and can’t be turned off. This encryption ensures that your messages can only be read on the recipient’s phone only. It’s the same in the case of voice calls and video calls also, i.e both of which are encrypted.

1. Enable Two-Step Verification

നിങ്ങളുടെ അക്കൗണ്ടിലേക്ക് കൂടുതൽ സുരക്ഷ നൽകുന്ന ഒരു ഓപ്‌ഷണൽ സവിശേഷതയാണ് Two Step Verification.  ഇത്  Enable ആക്കുന്ന വഴി നമ്മുടെ വാട്ട്സ് അപ്പിന് ഒരു അധിക സുരക്ഷ കിട്ടുന്നു. അതുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് സുരക്ഷിതമാക്കാൻ വേണ്ടിട്ട്‌ അദ്യം ചെയ്യേണ്ടത് Two Step Verification Enable  ചെയ്യുക എന്നതാണ്.ഇതിന്റെ ഗുണം എന്തെന്നാൽ മറ്റൊരാൾ നമ്മുടെ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു 6 അക്ക പിൻ ചോദിക്കും. ആ പിൻ Enter ചെയ്താൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ...



To activate, go to Menu > Settings > Account > Two-step verifications > enabled.

We have to create a 6 digit pin there, enter confirm pin. Now add your valid email address and re-add to confirm it. There you go the two-step verification is enabled. The most important thing is that if we ever forget that pin we can reset it by using this email id. Don't ever share your 6 digit pin number to anyone.



2. Turn On Show Security Notifications

ഒരു പുതിയ ഫോണോ ലാപ്‌ടോപ്പോ നിലവിലുള്ള ചാറ്റിലേക്ക് പ്രവേശിക്കുമ്പോൾ, രണ്ട് ഫോണുകൾക്കും ഒരു പുതിയ സുരക്ഷാ കോഡ് ജനറേറ്റുചെയ്യുന്നു.  ഈ സുരക്ഷാ കോഡ് മാറുമ്പോൾ വാട്ട്‌സ്ആപ്പിന് ഒരു അറിയിപ്പ് അയയ്‌ക്കാൻ കഴിയും.  ഇതുവഴി, നിങ്ങളുടെ സുഹൃത്തിനൊപ്പം മറ്റൊരു മെസഞ്ചറിലൂടെ എൻ‌ക്രിപ്ഷൻ പരിശോധിച്ച് അതിന്റെ സുരക്ഷ ഉറപ്പാക്കാം.



To turn on security notifications, go to WhatsApp > Settings > Account > Security > Show security notifications and slide the toggle to green, as pictured above.

3. Lock WhatsApp With Finger Print

ഫിംഗർ പ്രിൻറ് ലോക്ക് enable ആക്കുന്ന വഴി ഒരു പരിധി വരെ മറ്റുള്ളവർ  നമ്മുടെ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് തടയാൻ കഴിയും...
This is the only way to keep WhatsApp from private snooping eyes.



To turn on fingerprint go to
WhatsApp - Settings - Privacy - Finger Print Lock - Slide the toggle to enable it.

4. Disable Cloud Backup

നിങൾ നിങ്ങളുടെ Privacy ൽ കൂടുതൽ ഊന്നൽ നൽകുന്നു എങ്കിൽ ഉറപ്പായും ഈ ഓപ്ഷൻ disbale ആക്കി ഇടുക.എന്തുകൊണ്ടാണ് Cloud Backup സുരക്ഷിതം അല്ല എന്ന് വെച്ചാൽ അത് Encrypted അല്ല എന്നതാണ്...
നിങ്ങളുടെ ഡാറ്റ ആപ്പിളിലും Google- ലും സംഭരിക്കുന്നത് സർക്കാരുകളുടെ ഒളിഞ്ഞുനോട്ടത്തിൽ നിന്ന് നിങ്ങളെ ഒരുപക്ഷേ പരിരക്ഷിച്ചേക്കില്ല.



To disable automatic cloud backups:

On IPhone: Go to WhatsApp > Settings > Chats > Chat Backup > Auto Backup > Off

On Android: Go to WhatsApp > Menu > Settings > Chats > Chat Backup > Backup to Google Drive > Never

5. Checking Encryption Notifications

എല്ലാ ചാറ്റുകളും Default ആയിട്ട് വാട്ട്‌സ്ആപ്പ് എൻ‌ക്രിപ്റ്റ് ചെയ്യുന്നുണ്ടെങ്കിലും, ചിലപ്പോൾ നിങ്ങൾ രണ്ടുതവണ പരിശോധിക്കുന്നത് നന്നായിരിക്കും. എന്നുവെച്ചാൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മറ്റു പ്രധാനപ്പെട്ട വിവരങ്ങൾ കൈ മാറുമ്പോൾ മോളിൽ പറഞ്ഞ പോലെ പരിശോധിക്കുന്നത് നല്ലതാണ്...

To verify the encryption, start a conversation with that contact . In the chat window, tap the contact’s name, and then tap Encryption. You’ll see something like this:



ഈ 40 അക്ക പാറ്റേൺ  ആണ് നിങ്ങളുടെ സുരക്ഷാ കോഡ്.  അക്കങ്ങൾ താരതമ്യപ്പെടുത്തിയോ, ആ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കോൺടാക്റ്റിനോട് ആവശ്യപ്പെട്ടോ അല്ലെങ്കിൽ “സ്കാൻ കോഡ്” ബട്ടൺ ഉപയോഗിച്ച് നിങ്ങളുടെ കോൺടാക്റ്റിന്റെ കോഡ് സ്കാൻ ചെയ്തോ നിങ്ങൾക്ക് ഈ കോഡ് സ്വമേധയാ പരിശോധിക്കാൻ കഴിയും.

6. Common Scam Messages


ദിനംപ്രതി ഒരുപാട് Fake/Spam മെസേജുകൾ വാട്ട്സ്ആപ്പ്‌ വഴി share ചെയ്തു വരുന്നേ നമ്മൾ കാണാറുണ്ട്. ചിലത് കാണുമ്പോൾ തന്നെ നമുക്ക് അത് Genuine ആണെന്ന് തോന്നും മറ്റു ചിലത് തിരിച്ചു അറിയാൻ കൂടി കഴിയുകയില്ല...എന്നിരുന്നാലും നമ്മൾ അറിഞ്ഞോ അറിയാതെയോ അതിൽ ക്ലിക്ക് ചെയ്ത് പല ചതി കുഴികളും മറ്റും ചെന്ന് പെടാറുണ്ട്. ഇത്തരം spam മെസ്സേജുകൾ നമ്മൾ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യാൻ.ഒന്നുകിൽ ആരെയെങ്കിലും കാണിച്ചു അതിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുക അല്ലെങ്കിൽ മൈൻഡ് ചെയ്യാതെ ഇരിക്കുക.

* ഒരിക്കലും ഇത് കിട്ടും,അത് കിട്ടും,ഇതൊന്ന് നോക്കൂ പോലുള്ള ടൈറ്റിൽ ഇട്ട്     വരുന്ന ലിങ്കുകളിൽ തൊടാതെ സൂക്ഷിക്കുക. 

*അശ്ലീല വീഡിയോ ലിങ്കുകൾ ആയിട്ടും ഇതുപോലുള്ള മെസേജുകൾ     വരാറുണ്ട്.കൂടുതലും ഇന്ത്യൻ ISD കോഡ് (+91) ഒഴികെയുള്ള നമ്പറുകളിൽ   നിന്ന് പല ബോട്ടുകളും(BOTS) ഇന്റർനെറ്റിൽ പബ്ലിക്ക് ആയി കിടക്കുന്ന ഗ്രൂപ്പ്   ലിങ്കുകൾ തിരഞ്ഞു പിടിച്ചു നമ്മുടെ ഗ്രൂപ്പിൽ വന്ന് കയറിയേക്കാം.അങ്ങനെ   നുഴഞ്ഞു കയറി ഇതുപോലുള്ള ലിങ്കുകൾ ഗ്രൂപ്പുകളിൽ ഇട്ടിട്ട് ഉടനെ ഗ്രൂപ്പിൽ   നിന്നും ലെഫ്റ്റ് അടിച്ചു പോകുന്ന "സ്വഭാവക്കാരാണ്" ഇവർ.ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും നമുക്ക് പണിയാകും എന്നതിൽ സംശയം വേണ്ട!!

* ഏതെങ്കിലും കമ്പനിയെയോ പ്രോഡക്റ്റിനെയോ ബന്ധപ്പെടുത്തി വരുന്ന          ലിങ്കുകളുടെ സത്യാവസ്ഥ അറിയാൻ google.com ഇൽ പോയി ആ അത്തരം     മെസേജുകളിൽ ഉള്ള content ടൈപ്പ് ചെയ്ത് കൊടുത്താൽ അറിയാൻ    പറ്റും.പലരും ആമസോണിന്റെ ജോലിയും ജെറ്റ് എയർവേസിന്റെ ഫ്രീ   വിമാനയാത്രയും കിട്ടാൻ ഇപ്പോഴും കാത്തിരിപ്പുണ്ടെന്ന കാര്യം മറക്കാതെ  ഇരിക്കുക.



Post a Comment

0 Comments